പ്രചോദനം
ഒന്ന്‍ ബോംബയിലുള്ള അമ്മയുടെ അമ്മാവന്‍, ഞങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍, ഇക്കഴിഞ്ഞ മെയ് മൂന്നാം തീയതി അന്തരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, “നീ കോതമംഗലത്തു പഠിക്കുമ്പോ ഏതാണ്ടൊക്കെ എഴുതീരുന്നല്ലോ? ഇപ്പോഴും ആ ശീലമൊക്കെ ഒണ്ടോ ??” എന്ന് വളരെ വാത്സല്യത്തോടെ ചോദിച്ചു. “ഇല്ല” എന്ന് ഉത്തരം പറയാന്‍ എനിക്ക് പ്രത്യേകിച്ചു ആലോചിക്കേണ്ടതായി വന്നില്ല. രണ്ടു ഈ അടുത്ത ഒരു ദിവസം ആത്മസുഹൃത്തും ബിരുദ പഠനകാലത്തെ റൂംമേറ്റുമായിരുന്ന കടുങ്ങല്ലൂര്കാരി ഡോക്ടര്‍ വാട്സാപ്പില്‍ വളരെ വിചിത്രമായ ഒരു സ്റ്റാറ്റസ് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുണ്ടായി. കാരണം അന്വേഷിച്ചപ്പോള്‍ തന്‍റെ ഒരു രോഗിക്ക് അവരെ പരിശോധിച്ച ഒരു പുരുഷ ഡോക്ടറില്‍ നിന്ന് നേരിട്ട വളരെ മോശമായ ഒരു അനുഭവം വിശദീകരിച്ചു തരികയും, അതിന്റെ പ്രാധാന്യം ചോര്‍ന്നു പോകാതെ എഴുതി വൈദ്യ കൂട്ടായ്മകളിലും മറ്റും ചര്‍ച്ചയാക്കണം എന്നും പറയുകയും ചെയ്തു. ഇപ്പോള്‍ എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല....എന്നായിരുന്നു എന്‍റെ മറുപടി. മൂന്ന് സുഹൃത്തോ അതോ പരിചയ...